വിരലുകള്‍
-----------------
നിന്‍റെ വിരലുകള്‍
ഒരു മഴ നനയാന്‍ കൊതിക്കുമ്പോള്‍,
മഴയോടൊപ്പം ഞാനും പെയ്തിറങ്ങും,
നിനക്ക് എന്നെ
തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല.നിന്‍റെ കൈ കുമ്പിളില്‍ വീണ
മഴവെള്ളത്തിനു രക്തത്തിന്റെ നിറമായിരിക്കും,
ഇനി നീ അത് ഒഴുക്കി കളയുക,
നീ അറിയാതെ പോയ
ഒരു പ്രണയത്തിന്‍റെ...ആത്മാവിനു
അപ്പോഴെങ്കിലും ശാന്തി കിട്ടട്ടെ...
No comments:
Post a Comment