പൈതൃകം
--------------
നഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍,
ഇനിയും ഞാന്‍ തയ്യാറല്ല.
കാലം എന്നെ ഏല്‍പ്പിച്ച
ഈ പൈതൃകം, നഷ്ടപ്പെടുത്തിയ
ഞാന്‍ ഇവിടെ തനിച്ചല്ല..
അതൊരു പങ്കുവെയ്ക്കലായ്,
രസിച്ചു ആഘോഷിച്ചു മടുത്തു.
എനിക്കു മാപ്പു തരൂ,
നീ തന്നതൊന്നും
മടക്കി നല്‍കുവാന്‍ നാളെ,
എനിക്കു കഴിഞ്ഞെന്നു വരില്ല,
തെറ്റുകള്‍ ഏറ്റു പറയാന്‍,
നിന്നിലേക്കു മടങ്ങുന്ന പാതയില്‍,
ക്രൂരമാം ഒളിയമ്പുകള്‍ നീ തൊടുക്കല്ലേ..
അമ്മയെ തെരുവിലെറിഞ്ഞ,
ഈ ചാവു വര്‍ഗത്തിന്‍ പിന്‍ഗാമിയല്ലയോ ഞാന്‍..?
എങ്കിലും കൊതിക്കുന്നു ഒരിടം,
എന്‍ അമ്മ തന്‍ മടിയില്‍,
തല ചായ്ച്ചു തേങ്ങി കരയുവാന്‍..
No comments:
Post a Comment