മഴ...
*****************
എല്ലാ മഴക്കാലവും എനിക്കോരോ ഓര്‍മകളാണ്......
ആ ഓര്‍മകളിലാണ് എന്‍റെ ജീവിതവും.
ഇന്നും ഞാന്‍ ഓര്‍ക്കുന്നു..
...ഒരു തണുത്ത കാറ്റിനൊപ്പം പെയ്തിറങ്ങിയ ചാറ്റല്‍ മഴയില്‍
അവള്‍ എന്‍റെ കൈ പിടിച്ചു നടന്നതും
അവളുടെ സ്വപ്നങ്ങളും മോഹങ്ങളും
ഒരു നേര്‍ത്ത മഴ പോലെ എന്നില്‍ ചേര്‍ന്നലിഞ്ഞതും..
ഇടിവെട്ടി പെയ്യുന്ന തുലാമാസത്തില്‍
അവള്‍ എന്‍റെ നെഞ്ചോടു ചേര്‍ന്നു കിടന്നതും.. എല്ലാം...
ആ ഓര്‍മകളെ താലോലിക്കാന്‍ ഇന്ന് ഞാന്‍ തനിച്ചാണ്..
വരാനുള്ള ഓരോ മഴക്കാലവും എനിക്കായ് ബാക്കിവെച്ച്...
വേനലില്‍ പാതി പെയ്തു നിന്ന മഴപോല്‍..
അവള്‍ ഏതോ കാര്‍മേഘത്തിലോടിയോളിച്ചു.. .
വീണ്ടും ഒരു മഴയായ് എന്നില്‍ പെയ്തിറങ്ങാന്‍.
വേനലാല്‍ നീറിയെരിയുന്ന മനസ്സുമായ്...
ഇന്നും ഞാന്‍ കാത്തിരിക്കുന്നു.....
ഒരു പുതു മഴയ്ക്കായ് കൊതിക്കുന്ന
വേഴാമ്പല്‍ പോല്‍......നിന്നിലലിയാന്‍. ..
*****************
എല്ലാ മഴക്കാലവും എനിക്കോരോ ഓര്‍മകളാണ്......
ആ ഓര്‍മകളിലാണ് എന്‍റെ ജീവിതവും.
ഇന്നും ഞാന്‍ ഓര്‍ക്കുന്നു..
...ഒരു തണുത്ത കാറ്റിനൊപ്പം പെയ്തിറങ്ങിയ ചാറ്റല്‍ മഴയില്‍
അവള്‍ എന്‍റെ കൈ പിടിച്ചു നടന്നതും
അവളുടെ സ്വപ്നങ്ങളും മോഹങ്ങളും
ഒരു നേര്‍ത്ത മഴ പോലെ എന്നില്‍ ചേര്‍ന്നലിഞ്ഞതും..
ഇടിവെട്ടി പെയ്യുന്ന തുലാമാസത്തില്‍
അവള്‍ എന്‍റെ നെഞ്ചോടു ചേര്‍ന്നു കിടന്നതും.. എല്ലാം...
ആ ഓര്‍മകളെ താലോലിക്കാന്‍ ഇന്ന് ഞാന്‍ തനിച്ചാണ്..
വരാനുള്ള ഓരോ മഴക്കാലവും എനിക്കായ് ബാക്കിവെച്ച്...
വേനലില്‍ പാതി പെയ്തു നിന്ന മഴപോല്‍..
അവള്‍ ഏതോ കാര്‍മേഘത്തിലോടിയോളിച്ചു..
വീണ്ടും ഒരു മഴയായ് എന്നില്‍ പെയ്തിറങ്ങാന്‍.
വേനലാല്‍ നീറിയെരിയുന്ന മനസ്സുമായ്...
ഇന്നും ഞാന്‍ കാത്തിരിക്കുന്നു.....
ഒരു പുതു മഴയ്ക്കായ് കൊതിക്കുന്ന
വേഴാമ്പല്‍ പോല്‍......നിന്നിലലിയാന്‍.
No comments:
Post a Comment