മഴയാത്ര
-------------
ഓലതുമ്പുകളില്‍ ഒലിച്ചിറങ്ങുന്ന മഴവെള്ളം,
ഒരു മണ്‍ കുടത്തിലാക്കാന്‍
ഓടി നടന്ന കുട്ടിക്കാലം....
ഉറക്കം വരാത്ത രാത്രികളില്‍,
പ്രണയിനിയുടെ സ്വപ്നങ്ങള്‍ക്കു നിറം പകരാന്‍,
രാത്രി മഴയ്ക്കായ് കാത്തിരുന്ന യ്യവനം.
ഇതെല്ലം ഒരു തുടര്‍ച്ചയല്ലേ..?
മഴയ്ക്കു പെയ്യാന്‍,
കാലം ഉരുവിട്ടു കൊണ്ടിരിക്കുന്ന,
മന്ത്രങ്ങളുടെ തുടര്‍ച്ച.....
അതില്‍ ഞാന്‍ എന്‍റെ യാത്ര യ്യവനത്തില്‍,
നിര്‍ത്തുന്നില്ല..
കാലത്തിന്റെ മന്ത്രയൊലികള്‍,
ഇടയ്ക്കു നിന്നിലെങ്കില്‍,
ആര്‍ത്തു പെയ്യുന്ന ഒരു മഴയില്‍,
എന്‍ വാര്‍ധയ്ക്ക്യം ഒലിച്ചു പോകും വരെ,
ഞാനീ യാത്ര തുടരും....
ഈ മഴയിലൂടെ................
No comments:
Post a Comment