യാത്രാ മംഗളം
-------------------
ഇന്ന് അവളുടെ കല്യാണ ദിവസം.........
കണ്ണീരില്‍ കുതിര്‍ന്ന,
ഒരു യാത്രാ മംഗളം നേരുന്നു സഖി ഞാന്‍,
നീ മറന്നിട്ട ഓര്‍മകളുടെ ഒറ്റയടി പാതകളില്‍,
ഇന്നലെ വരെ ഞാന്‍ നിന്നെയും കാത്തിരുന്നു,
ഇനി നിന്‍റെ വഴികളില്‍ ഉദിക്കുന വെയില്‍ നാളമായ്,
ഞാന്‍ അണയുകയില്ല,
നീയറിയാതെ..നിന്നിലെ..നിഴലാ
ഞാന്‍ മറഞ്ഞിരുന്നപ്പോഴും
എപ്പോഴൊക്കെയോ,
നീ എന്നെ അറിയുന്നുണ്ടായിരുന്നു.
എന്നിട്ടും....അടുക്കാതിരിക
നീ അകലം പാലിച്ചു.
നിന്‍റെ മൗനത്തിന്‍ നെരിപ്പോടില്‍,
വെന്തു വെണ്ണീറായ ഈ ഹൃദയം,
ഒരു മണ്‍ കുടത്തില്‍ മൂടി ഒഴുക്കാന്‍ ചടങ്ങുകള്‍ മാത്രം ബാക്കി,
എന്നെ സ്വീകരിക്കുക, നിളയെ..
നിന്‍ ഓളപരപ്പില്‍ ഒഴുകി അലയാനാണെനികിഷ്ടം
No comments:
Post a Comment