ഇയ്യാം പാറ്റ
------------------------
ഒരു കുഞ്ഞു പുഴുവായ്
എന്‍ അമ്മതന്‍, ഈ ഭൂമി തന്‍ മടിയില്‍
ഉറങ്ങികിടക്കവേ,
ഒരു നാള്‍ എന്നെ വിളിച്ചുണര്‍ത്തി
അമ്മതന്‍ പ്രിയ തോഴിയാം ഒരു മഴ.
നനഞ്ഞു കുതിര്‍ന്ന മടിത്തട്ടില്‍
ഇക്കിളി അസഹ്യമായപ്പോള്‍
പാതി കൂമ്പിയ മിഴികള്‍ തുറന്നു ഞാന്‍
മെല്ലെ നടന്നു.
ഇരുട്ടില്‍ തപ്പി തടഞ്ഞെന്‍
പിഞ്ചു ശരീരം കിതച്ചവശയായി
ഒരു ചെറു മയക്കത്തിലേക്കു വീണ്ടും വഴുതി പോകവേ,
എപ്പോഴോ ഞാന്‍ എന്‍ അമ്മതന്‍
കാണാമറയത്തു നിന്നും അകന്നിരുന്നു.
സമയം ഏറെ കഴിഞ്ഞു,
ക്ഷീണം മയക്കത്തില്‍ അലിഞ്ഞില്യാതായ്.
പരിചിതമില്ലാ ഏതോ ആരവങ്ങളില്‍
ഞെട്ടിയുണര്‍ന്നു ഞാന്‍,
പകച്ചിലിന്റെ തിരയിളക്കത്തില്‍
കണ്ണുകള്‍ ചിമ്മി കൊണ്ടിരുന്നു.
എങ്കിലും മയക്കത്തിന്റെ ഇരുട്ടില്‍ നിന്നും
ഉണര്‍വിന്റെ വെളിച്ചത്തിലേയ്ക്കു
വേദനയോടെ ഞാനെന്റെ കണ്ണുകള്‍ തുറന്നു പിടിച്ചു.
അവിടെ, ആ കാഴ്ചകളില്‍
ഞാന്‍ കണ്ട അനുഭൂതി എങ്ങനെ പറയും,
ഇവയ്ക്കൊക്കെ ഞാന്‍ എന്ത് പേരിട്ടു വിളിക്കും.
മതി മറന്ന ആശ്ചര്യത്തില്‍,
അത് നല്‍കിയ സന്തോഷത്തില്‍ ഞാന്‍ തുള്ളി ചാടി
എന്നില്‍ കിളിര്‍ത്ത ചിറകില്‍ ഞാന്‍ പറന്നു കാഴ്ചകള്‍ കണ്ടു.
പഴയ ഇരുട്ടിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല.
വര്‍ഷങ്ങളോളം , ഈ മായാ പ്രപന്ജത്തില്‍
തന്നെ കഴിച്ചു കൂടണം.
സ്വപ്നങ്ങളുടെ ഭാരവും പേറി
എന്‍റെ കുഞ്ഞു ശരീരം പറന്നു നടന്നു, കൂടെ മനസും.
നാഴികകള്‍ പിന്നിട്ടു, പെടുന്നനെ
മുളച്ചു വന്ന ചിറകുകളില്‍ ഒരെണ്ണം അറ്റ് പോയി
പറക്കുവാനാകാതെ വേദന കൊണ്ട് പുളഞ്ഞു
ഞാന്‍ താഴെ വീണു.
കണ്ണുകളില്‍ ഇരുട്ട് കേറി തുടങ്ങിയിരിക്കുന്നു.
തിരിച്ചു അമ്മയുടെ അടുത്ത് പോകാനോരുങ്ങവേ,
കൈകാലുകള്‍ കുഴഞ്ഞു തളര്‍ന്നു വീണു.
പാതി അടഞ്ഞ കണ്ണില്‍ കൂടി,
വീണ്ടും ഈ സ്വര്‍ഗത്തെ നോക്കി കാണവേ,
അറിഞ്ഞിരുന്നില്ല ഈ ജന്മം ക്ഷണികമെന്നു.
എന്‍റെ അന്ത്യം ഇവിടെയാവട്ടെ- ദൈവമേ
നീ തന്ന ചിറകുകള്‍ എന്‍ ചിതയും.
ശ്രീരാഗ്.
ഒരു പെയ്ത്തിലുണര്‍ ന്ന് വെളിച്ചത്തില്‍ പിടഞ്ഞൊടുങ്ങുന്ന മഴപാറ്റകള്‍ … ഒരു ദിവസത്തിന്റെ ആയുസ്സില്‍ കാണുന്ന കാഴ്ച്ചയുടെ അനുഭുതി നന്നായി പകര്ത്തിയിട്ടുണ്ട്. ഭാവുകങ്ങള്‍
ReplyDeletegood work sre
ReplyDelete