Saturday, May 26, 2012

മൂന്നക്ഷരം

കൗമാരത്തിലെ മൂന്നക്ഷരവും
വിരഹത്തിലെ മൂന്നക്ഷരവും
തമ്മില്‍ കൂട്ടിയും, പിന്നെ കിഴിച്ചും,
അത് കഴിഞ്ഞു ഹരിച്ചും, 
അവസാനം ഗുണിച്ചും 
മിച്ചം വന്ന മൂന്നു അക്ഷരമാണ് പ്രണയം.
സ്വപ്നത്തിലെ മൂന്നക്ഷരവും
ഓര്‍മയിലെ മൂന്നക്ഷരവും
ഹരിച്ചു ഗണിച്ചപ്പോള്‍ ,
മിച്ചം വന്നത് "കവിതയെന്ന" മൂന്നക്ഷരം.
ജീവതത്തിലെ മൂന്നക്ഷരവും
മരണത്തിലെ മൂന്നക്ഷരവും
കൂട്ടി കിഴിച്ചപ്പോള്‍
ബാക്കിയായത് മൂന്നക്ഷരമുള്ള എന്‍റെ നാമം മാത്രമായിരുന്നു.
ശ്രീരാഗ്.

1 comment:

  1. മൂന്ന് വരികളില്‍ ഹൈക്കു കവിതകള്‍ ആയി എഴുതാമായിരുന്നില്ലേ? മൂന്നക്ഷരം എന്നു കേട്ടപ്പോള്‍ തോന്നിയൊരു അഭിപ്രായമാണ്...

    ReplyDelete