സഞ്ചാരം
********************
മൂകമീ വഴിത്താരയില്‍.....
ഏകനായ് ഞാനിന്നും സഞ്ചരിക്കുകയാണ്
നാളുകള്‍ ഏറെയായ് ഈ പുലര്‍കാലത്തില്‍
നടക്കുവാന്‍ തുടങ്ങിയിട്ട്.............
വഴിയുടെ ഓരം പറ്റി നില്‍ക്കുന്ന മരങ്ങളും..
അതില്‍ കൂടു കൂട്ടിയിരിക്കുന്ന കിളികളും,
എനിക്കായ് പണിതൊരുക്കിയ ഈ സ്വര്‍ഗത്തില്‍
ഞാന്‍ നടക്കുകയാണ്, എവിടെയോ നിലച്ചു പോയ...
നിന്‍ കാലൊച്ചക്കായ് കാതോര്‍ത്തുകൊണ്ട്.
നിനക്കും പ്രിയമായിരുന്നു ഈ മരത്തണലിലൂടെ,
എന്‍റെ കൈ പിടിച്ചു നടക്കുവാന്‍.
ആ ഓര്‍മകളുടെ ശേഷിപ്പുമായ്...
ഞാന്‍ ഇന്നും യാത്ര തുടരുകയാണ്,
നിന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ.
പതിവുപോലെ ഈ തണുപ്പുള്ള പുലര്‍കാലത്തില്‍,
ഞാന്‍ നടന്നു....
പക്ഷെ ഇന്നു വഴിയെല്ലാം മാറിപോയിരിക്കുന്നു..
ഞാന്‍ എന്നും കാണാറുള്ള ആ മരങ്ങള്‍ എവിടെ ?
കേള്‍ക്കാറുള്ള കിളികളുടെ കരച്ചില്‍ കേള്‍ക്കുന്നില്ല !
എല്ലാം എനിക്കു അന്യമാവുകയാണല്ലോ ഇവിടെ..
വിജനമായ വഴിയില്‍ ആരുടെയോ പ്രേരണയില്‍ ,
ഞാന്‍ നടക്കുകയാണ്..അല്ല ..ആരോ എന്നെ കൊണ്ടു പോകുകയാണ്..
നടന്നു വന്ന വഴികള്‍ എനിക്കു പരിചിതമില്ല,
തീര്‍ത്തും പുതിയൊരു ലോകം പോലെ...
പകച്ചു നിന്ന എന്‍റെ വിരല്‍തുമ്പില്‍,
ഒരു തണുത്ത ശ്പര്‍ശനം ഞാനറിയുന്നുണ്ടായിരുന്നു..
എന്‍റെ കണ്ണുകള്‍ നിറഞ്ഞു....
അതെ ഈ ശ്പര്‍ശനത്തിനു വേണ്ടിയാണു ഞാന്‍ നടന്നത്,
അവള്‍ എന്നെ തേടി വന്നിരിക്കുന്നു.
ഞങ്ങളുടേതു മാത്രമായ ലോകത്തിലേക്ക്,
അവളുടെ കൈ പിടിച്ചു ഞാന്‍ നടന്നു....
താഴെ ഞാന്‍ നടക്കാറുള്ള വഴിത്താരയില്‍..
അവര്‍ എനിക്കായ് ചിതയൊരുക്കുന്നു......
********************
മൂകമീ വഴിത്താരയില്‍.....
ഏകനായ് ഞാനിന്നും സഞ്ചരിക്കുകയാണ്
നാളുകള്‍ ഏറെയായ് ഈ പുലര്‍കാലത്തില്‍
നടക്കുവാന്‍ തുടങ്ങിയിട്ട്.............
വഴിയുടെ ഓരം പറ്റി നില്‍ക്കുന്ന മരങ്ങളും..
അതില്‍ കൂടു കൂട്ടിയിരിക്കുന്ന കിളികളും,
എനിക്കായ് പണിതൊരുക്കിയ ഈ സ്വര്‍ഗത്തില്‍
ഞാന്‍ നടക്കുകയാണ്, എവിടെയോ നിലച്ചു പോയ...
നിന്‍ കാലൊച്ചക്കായ് കാതോര്‍ത്തുകൊണ്ട്.
നിനക്കും പ്രിയമായിരുന്നു ഈ മരത്തണലിലൂടെ,
എന്‍റെ കൈ പിടിച്ചു നടക്കുവാന്‍.
ആ ഓര്‍മകളുടെ ശേഷിപ്പുമായ്...
ഞാന്‍ ഇന്നും യാത്ര തുടരുകയാണ്,
നിന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയോടെ.
പതിവുപോലെ ഈ തണുപ്പുള്ള പുലര്‍കാലത്തില്‍,
ഞാന്‍ നടന്നു....
പക്ഷെ ഇന്നു വഴിയെല്ലാം മാറിപോയിരിക്കുന്നു..
ഞാന്‍ എന്നും കാണാറുള്ള ആ മരങ്ങള്‍ എവിടെ ?
കേള്‍ക്കാറുള്ള കിളികളുടെ കരച്ചില്‍ കേള്‍ക്കുന്നില്ല !
എല്ലാം എനിക്കു അന്യമാവുകയാണല്ലോ ഇവിടെ..
വിജനമായ വഴിയില്‍ ആരുടെയോ പ്രേരണയില്‍ ,
ഞാന്‍ നടക്കുകയാണ്..അല്ല ..ആരോ എന്നെ കൊണ്ടു പോകുകയാണ്..
നടന്നു വന്ന വഴികള്‍ എനിക്കു പരിചിതമില്ല,
തീര്‍ത്തും പുതിയൊരു ലോകം പോലെ...
പകച്ചു നിന്ന എന്‍റെ വിരല്‍തുമ്പില്‍,
ഒരു തണുത്ത ശ്പര്‍ശനം ഞാനറിയുന്നുണ്ടായിരുന്നു..
എന്‍റെ കണ്ണുകള്‍ നിറഞ്ഞു....
അതെ ഈ ശ്പര്‍ശനത്തിനു വേണ്ടിയാണു ഞാന്‍ നടന്നത്,
അവള്‍ എന്നെ തേടി വന്നിരിക്കുന്നു.
ഞങ്ങളുടേതു മാത്രമായ ലോകത്തിലേക്ക്,
അവളുടെ കൈ പിടിച്ചു ഞാന്‍ നടന്നു....
താഴെ ഞാന്‍ നടക്കാറുള്ള വഴിത്താരയില്‍..
അവര്‍ എനിക്കായ് ചിതയൊരുക്കുന്നു......
No comments:
Post a Comment