ഓര്‍മകളുടെ മയക്കം വിടാത്ത കണ്ണില്‍
ഒരു പുലരി പിന്നെയും ഉദിച്ചു.
നീ പടി തന്ന പാട്ടിലെ വരികള്‍
വെറുതെ ഇന്നും നോവിച്ചു.
ഇളം വെയില്‍ നാളമായ് നീ എന്നില്‍ നിറയുമ്പോള്‍
നിന്‍റെ നിനവുകള്‍ എന്‍ നിഴലുകളായ് മാറി.
വിരഹത്തിന്‍ മുഖപടമണിഞ്ഞ സന്ധ്യകള്‍
വീണ്ടും എന്നില്‍ ഉദിച്ചണഞ്ഞു.
കണ്ണില്‍ വര്‍ഷമേഘങ്ങള്‍
പെയ്തൊഴിയാതെ നിന്നു.
നിന്‍ ഉടല്‍ തളര്‍ന്ന ആ പകലിന്‍റെ ഓര്‍മയില്‍,
തിരകള്‍ വീണ്ടും കരയുടെ മാറില്‍ വന്നണഞ്ഞു.
ദുഖഭാരത്താല്‍ ഇതളറ്റു വീഴുന്നതിനു മുന്‍പ്
ഓര്‍മകളുടെ സുഗന്ധമായിരുന്നു പൂക്കള്‍ക്ക്.
ഓരോ ഋതുക്കളും നിന്നെ തേടിയലഞ്ഞു
തിരികെ വന്നപ്പോഴെല്ലാം എന്നെ ഉണര്‍ത്താതെ,
ജനലരികെ വന്നു തിരിച്ചുപോയി.
എന്‍റെ ഓര്‍മകളില്‍ നിന്നും
ശൂന്യത ഇരുള്‍ പടര്‍ത്തിയ ജീവിതത്തിലേക്ക്,
നീ വീണ്ടും വസന്തമായ് നിറയുവാന്‍
ഞാന്‍ കാത്തിരിക്കുന്നു.
No comments:
Post a Comment